ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ ഇന്ത്യൻ വംശജനായ ചന്ദൻകുമാർ രാജ നന്ദകുമാർ (37) അക്രമിയുടെ വെടിയേറ്റ് മരിച്ചു. തിരക്കേറിയ ഷോപ്പിംഗ് മാളിൽ ശനിയാഴ്ചയായിരുന്നു സംഭവം.
പാര്‍ക്കിംഗ് ഏരിയയിൽ തന്റെ കാറിനുള്ളില്‍ ഇരിക്കുമ്പോഴാണ് ചന്ദൻകുമാറിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഐടി പ്രഫഷണലായ ചന്ദൻകുമാർ കർണാടക സ്വദേശിയാണ്. ടൊറന്റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നുവെന്നും ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് കുടുംബം പറയുന്നത്.